ദക്ഷിണാഫ്രിക്ക ഇന്ന് ബൂത്തിലേക്ക്

ബുധന്‍, 7 മെയ് 2014 (11:26 IST)
ദക്ഷിണാഫ്രിക്കന്‍ ജനത ഇന്ന് ബൂത്തിലേക്ക്. 2.4 കോടി വോട്ടര്‍മാരാണ് ഇന്ന് അഞ്ചാമത് ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. നെല്‍സണ്‍ മണ്ടേലയുടെ മരണശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസാണ് അധികാരത്തിലെത്താന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ലഭിക്കുന്ന വോട്ടുശതമാനം തീര്‍ത്തും കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഭൂരിപക്ഷം നേടിയാല്‍ ജേക്കബ് സുമ രണ്ടാമതും പ്രസിഡന്‍റാകും.

വ്യാപകമായ അതൃപ്തി നേരിടുന്ന ജേക്കബ് സുമ ഭരണത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയാത്തത് ജേക്കബ് സുമ രണ്ടാമതും പ്രസിഡന്‍റാകാന്‍ കാരണമായേക്കും.

വെബ്ദുനിയ വായിക്കുക