വിവാഹവും സൌദി ദേശസാല്‍ക്കരിച്ചു!

വെള്ളി, 8 ഓഗസ്റ്റ് 2014 (11:43 IST)
തൊഴില്‍ മേഖലകളില്‍ സ്വദേശീ വല്‍ക്കരണം കൊണ്ടുവന്നതിനു പിന്നാലെ സൌദി പുരുഷന്മാര്‍ക്ക് വിദേശ വനിതകളെ വിവാഹം കഴിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നു. ഇതിന്റെ ആദ്യ പടിയായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ചാഡ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സൌദി പുരൌഷന്മാര്‍ വിവാഹം കഴിക്കാ‍ന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു.

ഏതാണ്ട് 5 ലക്ഷത്തോളം വിദേശ വനിതകളാണ് സൗദിയിലുള്ളത്. അതേസമയം വിദേശ വനിതകളെ വിവാഹം കഴിക്കുന്നതിന് കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിക്കുന്ന പുതിയ നിയമം ഉടനെ പ്രാബല്യത്തില്‍ വരുത്തുമെന്ന് മക്ക പോലീസ് ഡയറക്ടര്‍ അസ്സഫ് അല്‍ ഖുറൈഷി പറഞ്ഞു.

രാജ്യത്തെത്തുന്ന വിദേശ വനിതകളെ വിവാഹം കഴിക്കുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് സൗദി പുതിയ നിയമം ഏര്‍പ്പെടുത്തിയത്. അതാത് രാജ്യത്തെ അധികൃതരുടെ സമ്മതം, ഔദ്യോഗീകമായി വിവാഹ അപേക്ഷ സമര്‍പ്പിക്കല്‍ തുടങ്ങി നിരവധി നടപടിക്രമങ്ങള്‍ വിദേശ വനിതകളെ വിവാഹം കഴിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടിവരും.

വെബ്ദുനിയ വായിക്കുക