മലയാളികള്‍ ഉള്‍പ്പെടെയുള്ള നിര്‍അവധി ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന പ്രമുഖ ഗര്‍ള്‍ഫ് രാജ്യമായ സൌദി അറേബ്യ സ്വദേശീ വത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ നിരവധി വിദേശ കമ്പനികള്‍ ആശങ്കയിലായി. തീരുമാനം കേരള്‍ത്തേ ദോഷകരമായി ബാധിക്കും മലയാളി നഴ്സുമാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൌദി. ഇവര്‍ക്കും തീരുമാനം തിരിച്ചടിയുണ്ടാക്കും.
അതേസമയം, വിദേശികളായ ജി.എന്‍.എം. നഴ്‌സുമാരെ പിരിച്ചുവിടുമെന്നു സൗദി ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഡിപ്ലോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കി നല്‍കില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്‌തമാക്കി. കരാര്‍ അവസാനിക്കുന്ന മുറയ്‌ക്ക് ജനറല്‍ നഴ്‌സുമാരുടെ സേവനം അവസാനിപ്പിക്കും. മലയാളികളടക്കം ആയിരക്കണക്കിനു നഴ്‌സുമാര്‍ക്കു തൊഴില്‍ നഷ്‌ടമാകുന്ന തീരുമാനമാണ് സൗദിയില്‍ നടപ്പാകുന്നത്. ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും മാത്രമാണ് നിലവില്‍ ജനറല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഇത് നിലയ്ക്കും.
വിദേശതൊഴിലാളികള്‍ക്കു പകരം ഈ മേഖലകളില്‍ സൗദി പൗരന്‍മാരെ നിയമിച്ച് സ്വദേശിവത്‌കരണം നടപ്പാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ മേല്‍പ്പറഞ്ഞ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ലേബര്‍ ഓഫീസുകളില്‍നിന്ന് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് താമസാനുമതി രേഖ ലഭീകയുമില്ല. താമസാനുമതി പുതുക്കുന്നതിനു മുമ്പായി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുകയും വേണം. എന്നാല്‍, വിദേശതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് എന്നുമുതല്‍ നിലവില്‍വരുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കിയിട്ടില്ല.
അതിനും പുറമെ വിലക്കിയ മേഖലകളില്‍ സൗദി പൗരന്‍മാരെ മാത്രമേ നിയമിക്കാവൂ എന്നു തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിരുദധാരികളായ് നഴ്സുമാര്‍ക്ക് തല്‍ക്കാലം പ്രശ്നങ്ങളില്ല. ബിരുദധാരികളായ നഴ്‌സുമാരുടെ കരാര്‍ പുതുക്കുന്നതിന് വിലക്കില്ല. നിലവില്‍ രണ്ടു വര്‍ഷത്തിനു മേല്‍ പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി നഴ്‌സുമാരെ മാത്രമാണു പല ഗള്‍ഫ് രാജ്യങ്ങളും പുതുതായി ജോലിക്കെടുക്കുന്നത്.