റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ(84) പരിശോധനകൾക്കായി ആശുപതര്യിൽ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിത്താശയത്തിലെ പഴുപ്പിനെ തുടർന്നാണ് സൽമാൻ രാജാവിനെ പരിശോധനകൾക്ക് വിധേയനാക്കുന്നതെന്ന് സൗദി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട്ചെയ്തു.