സൗദി അറേബ്യയുടെ കീഴിലുള്ള സഖ്യസേന യമനില്‍ നടത്തിയ വ്യോമാക്രമണപരമ്പരയില്‍ ഇന്നലെ മാത്രം നൂറിലേറെപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. സഖ്യസേന ഹീതി വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തായി വ്യോമാക്രമണം നടത്തുകയായിരുന്നു. അമ്രാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണ പരമ്പരയില്‍ 54 പേര്‍ മരിച്ചതായി ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വാര്‍ത്ത ഏജന്‍സി വ്യക്തമാക്കി.
ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു സൗദി അറേബ്യയുടെ കീഴിലുള്ള സഖ്യസേനയുടെ ആക്രമണം. നഗരത്തില്‍ ഷോപ്പിംഗിനെത്തിയവരാണ് മരിച്ചവരില്‍ഭൂരിപക്ഷവും. തെക്കന്‍യെമനിലെ അല്‍ഫൊയൂഷിലുണ്ടായ മറ്റൊരാക്രമണത്തില് 40 പേര്‍മരിച്ചു. സ്റ്റോക്ക് മാര്‍ക്കറ്റിന് നേരെയായിരുന്നു ആക്രമണം.
ലാഡ്ജിന് സമീപത്തുണ്ടായ മറ്റൊരു ആക്രമണത്തില്‍ 30 പേര്‍മരിച്ചതായി ദൃക്സാക്ഷികള്‍പറഞ്ഞു. ഹൂതികളുടെ ചെക്പോയിന്‍റിന് നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ 10 പേര്‍ഹൂതി വിമതരാണ്. ആക്രമണ പരമ്പരയെക്കുറിച്ച് സഖ്യസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.