യമനില്‍ വീണ്ടും വ്യോമാക്രമണം: അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 26 ജൂണ്‍ 2015 (08:17 IST)
സൌദി അറേബ്യയുടെ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ യമനില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ശക്തമായ ആക്രമണത്തില്‍ അഞ്ച് അല്‍ ഖ്വയ്‌ദ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. യമന്റെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഷബ്വാ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.

പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അല്‍ ഖ്വയ്‌ദയുടെ നിയന്ത്രണത്തില്‍ തന്നെയുള്ള മുക്കാലയിലും ആക്രമണം നടന്നിരുന്നു.

അല്‍ ഖ്വയുടെ പ്രദേശിക നേതാവും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, നോബ് സമയമായിട്ട് പോലും യമനില്‍ സൌദി ആക്രമണത്തിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. പലയിടങ്ങളിലും ഇപ്പോഴും വെടിവെപ്പും ബോംബ് സ്ഫോടനവും നടക്കുകയാണ്.