സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ജര്‍മ്മനിയില്‍ 200 മോസ്കുകള്‍ നിര്‍മ്മിച്ചു നല്കുമെന്ന് സൌദി അറേബ്യ

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (17:32 IST)
ജര്‍മ്മനിയില്‍ അഭയം തേടിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 200 മോസ്‌കുകള്‍ നിര്‍മ്മിച്ചു നല്കാമെന്ന് സൌദി അറേബ്യ. ഹംഗറിയില്‍ നിന്ന് ബസിലും ട്രയിനിലും കാല്‍നടയായും ഇതുവരെ 20, 000 ത്തോളം അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. 
 
അതേസമയം, ജര്‍മ്മനിക്ക് പുറത്തു നിന്നുള്ള നിരവധിയാളുകള്‍ ഇപ്പോള്‍ ജര്‍മ്മനിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറഞ്ഞു. 
 
പുതുജീവിതം തേടി 2015ല്‍ 400, 000 പേര്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്കു കൂട്ടല്‍. അടുത്തവര്‍ഷം ഇത് 450, 000 ആകുമെന്നാണ് യു എന്‍ കണക്ക്.