ഗര്‍ഭിണിയായ ഗായികയേയും കുഞ്ഞിനേയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
ശനി, 30 മെയ് 2015 (17:14 IST)
പിഞ്ചുകുഞ്ഞ് കരഞ്ഞതിന് അമ്മേയും കുഞ്ഞിനേയും വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. പ്രശസ്ത കനേഡിയന്‍ ഗായിക സാറാ ബ്ലാക്ക്‌വുഡിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഏഴു മാസം ഗര്‍ഭിണിയുമാണ് ഗായിക.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും വാന്‍കൂവറിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ചാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ കയറിയപ്പോള്‍ കുഞ്ഞ് നിറുത്താതെ കരഞ്ഞു. കരച്ചില്‍ തുടങ്ങിയ കുഞ്ഞിനെ നിയന്ത്രിക്കാന്‍ സാറയ്ക്ക് സാധിച്ചില്ല. ഇതേത്തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയ വിമാനം പെട്ടന്ന് പിടിച്ചിട്ടു. പിന്നീട് വിമാനത്തില്‍ നിന്ന് സാറയേയും കുഞ്ഞിനേയും ഇറക്കിവിടുകയായിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാറയേയും കുഞ്ഞിനേയും ഇറക്കിവിട്ടതെന്ന് എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ ഇവരെ ഇറക്കി വിടാന്‍ വിമാനം റണ്‍വേയിലൂടെ തിരിച്ച് പോരുമ്പോഴേക്കും കുഞ്ഞ് കരച്ചില്‍ നിര്‍ത്തി ഉറങ്ങിപ്പോയിരുന്നെന്നാണ് സഹയാത്രികര്‍ പറയുന്നത്. സംഭവത്തില്‍ എയലൈയന്‍സിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. വോക്ക് ഓഫ് എര്‍ത്ത് സംഘത്തിലെ ഗായികയാണ് സാറ.