ജയസൂര്യക്കൊപ്പമുള്ള കിടപ്പറ രംഗങ്ങളില്‍ വെളിപ്പെടുത്തലുമായി നടിയും മുന്‍കാമുകിയുമായ യുവതി രംഗത്ത്
ശനി, 27 മെയ് 2017 (14:47 IST)
സ്വകാര്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ കടുത്ത ആരോപണവുമായി മുന്‍കാമുകി രംഗത്ത്.
ശ്രീലങ്കയിലെ പ്രമുഖ സിനിമ നടിയായ ലീഗ സിരിസേനഗേയും ജയസൂര്യയും തമ്മിലുള്ള കിടപ്പറ രംഗങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഇതിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.
തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണു ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. എന്റെ കുടുംബ ജീവിതം തകര്‍ക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും താരത്തിന്റെ കാമുകി വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ലങ്കയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്കിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ തയാറായിട്ടില്ല.
ജയസൂര്യയുമായി തെറ്റിപ്പിരിഞ്ഞ യുവതി ലങ്കയിലുള്ള ഒരു പ്രമുഖ മാധ്യമ മുതലാളിയെ വിവാഹം ചെയ്തിരുന്നു.
അതേസമയം, വീഡിയോയിലുള്ളത് സിരിസേനഗേ തന്നെയാണോ എന്നതില്‍ അവ്യക്തത തുടരുകയാണ്.
വീഡിയോയില്‍ രണ്ട് പേരുടേയും മുഖങ്ങളും അതില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ജയസൂര്യ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വാട്ട്സാപ്പിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്.