റഷ്യയുടെ ആറു മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 31 ഓഗസ്റ്റ് 2023 (09:06 IST)
റഷ്യയുടെ ആറു മേഖലകളില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈന്‍. മോസ്‌കോ, ഓര്‍ലോവ്, റയാസാന്‍, കലൂഗ, ബ്രയാന്‍സ്‌ക, സ്‌കോഫ് എന്നിവിടങ്ങളിലാണ് ഇക്കുറി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌കോഫിലെ റഷ്യയുടെ വ്യോമസേന താവളത്തില്‍ ഉണ്ടായ ആക്രമണത്തില്‍ ചരക്ക് വിമാനങ്ങള്‍ക്ക് തീപിടിച്ചു. യുക്രെയിന്‍ സേന റഷ്യയില്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആണിത്.
 
അതേസമയം ആക്രമണങ്ങളില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമത്തെ തുടര്‍ന്ന് മോസ്‌കോയിലെ നാലു വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനം കുറച്ചുനേരം തടസ്സപ്പെട്ടു. ഇതിനെതിരെ റഷ്യ കീവില്‍ മിസൈല്‍ ആക്രമണം നടത്തി. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article