റഷ്യയില്‍ രണ്ടാമത്തെ വാക്‌സിനും അനുമതിയായി

ശ്രീനു എസ്
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (07:36 IST)
റഷ്യയില്‍ രണ്ടാമത്തെ വാക്‌സിനും അനുമതിയായി. എപിവാക് കൊറോണ എന്ന പേരിലുള്ള വാക്‌സിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ ഈ വാക്‌സിന് അനുമതി നല്‍കി. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിച്ചത്. വാക്‌സിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും പുടിന്‍ പറഞ്ഞു. 
 
ആദ്യം മുപ്പതിനായിരം പേരിലാവും വാക്‌സിന്‍ പരീക്ഷിക്കുന്നത്. റഷ്യ ആദ്യം വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് 5 ഇതുവരെയും പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. നാല്‍പതിനായിരം വോളണ്ടിയര്‍മാര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article