നെതർലാൻഡ്‌സിൽ കൊവിഡ് രണ്ടാമതും സ്ഥിരീകരിച്ച വനിത മരിച്ചു, ലോകത്തിലെ ആദ്യകേസ്

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (21:14 IST)
ആംസ്റ്റർഡം: കൊവിഡ് രണ്ടാമതും സ്ഥിരീകരിച്ച നെതർലാൻഡ്‌സിൽ നിന്നുള്ള 89 വയസ്സുകാരി മരിച്ചു. നിലവിൽ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഇത്തരത്തിലുള്ള ആദ്യ കേസണിത്.
 
അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാല്‍ ഇവര്‍ കീമോതെറാപ്പി തുടര്‍ന്നിരുന്നു. എന്നാൽ ചികിത്സയുടെ രണ്ടാം ദിവസവും ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. ചുമയും ശ്വാസതടസ്സവും പനിയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്‌ചയോളം ചികിത്സ തുടർന്നെങ്കിലും മരണപ്പെട്ടു.
 
ലോകത്താകമാനം രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 കേസുകൾ പൂർണമായും ഭേദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍