യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയത് കൂട്ടക്കുരുതി, 900ലേറെ മൃതദേഹം കണ്ടെത്തി

Webdunia
ശനി, 16 ഏപ്രില്‍ 2022 (19:02 IST)
യുക്രെയ്‌ൻ തലസ്ഥാനമായ കീവിന്റെ സമീപപ്രദേശങ്ങളിൽ നിന്ന് 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ൻ പൊലീസ് അറിയിച്ചു. വൻ കൂട്ടക്കൊല നടന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ബുച്ചയിൽ നിന്ന് മാത്രം 350ലേറെ മൃതദേഹങ്ങൾ കിട്ടി.
 
50 ലക്ഷം യുക്രെയ്നികൾ ഇതുവരെ പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്ളൊഡിമിർ സെലൻസ്കി അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിനിടെ റഷ്യൻ കപ്പൽ തകർത്തത് യുക്രെയ്‌ൻ മിസൈലാണെ‌ന്ന് അമേരിക്ക സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article