ലൈംഗിക പീഡന കേസിലെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന ജൂലിയന്‍ അസാന്‍ജിന്റെ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളി. കേസില്‍ അസാന്‍ജിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, അപ്പീല്‍ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസാന്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു.
എംബസിയില്‍ അഭയം തേടിയെന്നത് മുന്‍നിര്‍ത്തി വാറന്റ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്വീഡിഷ് പൌരന്‍മാരായ രണ്ടുപേരാണ് വിക്കിലീക്സ് സ്ഥാപകനായ അസാന്‍ജിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്. രണ്ടുവര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് ജൂലിയന്‍ അസാന്‍ജ്.