പീഡനം; പതിനൊന്നുകാരി ഇരട്ടപെറ്റു!

Webdunia
വെള്ളി, 23 മെയ് 2014 (13:03 IST)
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പീഡനത്തിനിരയായ 11 കാരി ഇരട്ടപെറ്റു. പീഡനക്കേസിലെ പ്രതി ഇപ്പോള്‍ കേസില്‍ വിചാരണ കാത്ത്‌ ജയിലിലാണ്‌. തന്റെ നിഷ്കളങ്കമായ ബാല്യം നശിപ്പിച്ച് പീഡിപ്പിച്ചയാളെ ശിക്ഷിക്കണമെന്ന്‌ തന്നെയാണ്‌ പെണ്‍കുട്ടിയുടെ ആഗ്രഹം.

സെനഗലിന്റെ ദക്ഷിണ ഭാഗത്തെ സിഗ്വിന്‍ചോര്‍ കാരിയായ പെണ്‍കുട്ടിയാണ്‌ ഇരട്ട ആണ്‍കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. ഏഴാം മാസത്തിലായിരുന്നു പ്രസവം. പെണ്‍കുട്ടിയുടെ മാതാവ്‌ ജോലിക്കായി പുറത്ത്‌ പോയപ്പോഴായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

ബാത്രൂമില്‍ പോകുന്നതിനായി വീട്ടില്‍ കയറിയ തക്കം നോക്കി പ്രതി കുട്ടിക്കൊപ്പം ബാത്ത്‌ റൂമില്‍ കയറുകയും അവിടെ വെച്ച്‌ കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പരാതി പ്രകാരം ഇയാളെ പിടികുടി ജയിലിലടച്ചുവെങ്കിലും പെണ്‍കുട്ടി ഗര്‍ഭിണിയായത് വീടുകാര്‍ അറിഞ്ഞിരുന്നില്ല.

എന്നാല്‍ കുട്ടിയുടെ ശരീര പ്രകൃതിക്ക്‌ മാറ്റം വന്നതു മുതല്‍ വീട്ടുകാര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി സമ്മതിക്കാതെ വരികയായിരുന്നു. ഗര്‍ഭിണി ആയതിനെ തുടര്‍ന്ന്‌ സ്‌കൂള്‍ വിടേണ്ടി വന്ന പെണ്‍കുട്ടി കുട്ടികളെ വളര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്‌.