റംസാന്‍ നോമ്പുതുറയില്‍ പങ്കെടുത്ത ഐഎസ്‌ ഭീകരര്‍ വിഷബാധയേറ്റു മരിച്ചു

Webdunia
ബുധന്‍, 8 ജൂലൈ 2015 (15:56 IST)
ഇറാഖിലെ മൊസൂളില്‍ റംസാന്‍ നോമ്പുതുറയില്‍ പങ്കെടുത്ത 45 ഐ‌എസ്‌ ഭീകരര്‍ വിഷബാധയേറ്റു മരിച്ചു. ചൊവ്വാഴ്‌ചയാണ്‌ സംഭവം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് മരണ കാരണം. നോമ്പുതുറയ്‌ക്ക് 145 ഐഎസ്‌ അംഗങ്ങളാണ്‌ പങ്കെടുത്തത്‌. ഇവരില്‍ 45 പേര്‍ ആഹാരം കഴിച്ച്‌ അല്‍പ്പസമയത്തിനുളളില്‍ വീഴുകയായിരുന്നു.

നേരത്തെയും ഐഎസ്‌ അംഗങ്ങള്‍ക്ക്‌ വിഷമയമായ ആഹാരം തിരിച്ചടിയായിട്ടുണ്ട്‌. നവംബറില്‍ ഫ്രീ സിറിയന്‍ ആര്‍മി ഭീകരര്‍ പാചകക്കാരുടെ വേഷത്തില്‍ സംഘടനയുടെ സിറിയന്‍ ആസ്‌ഥാനത്ത്‌ നുഴഞ്ഞുകയറി ആഹാരത്തില്‍ വിഷം കലര്‍ത്തി നിരവധി പേരെ കൊന്നിരുന്നു. ഇതും അതേപോലെ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്.