ചാള്‍സിനൊപ്പം ജീവിക്കുമ്പോഴും ഡയാന താനുമായി അടുപ്പം പുലര്‍ത്തിയിരുന്നു; ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്‌തു- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സെര്‍ബിയന്‍ ടെന്നീസ് താരം

ശനി, 30 ഏപ്രില്‍ 2016 (14:53 IST)
ഡയാന രാജകുമാരിയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഡയാനയുടെ പ്രണയവും വിവാഹവും തുടര്‍ന്നുള്ള അപകടമരണംവരെ നിറം പിടിപ്പിച്ച കഥകളുടെ ആഘോഷമായിരുന്നു. അതിലേക്ക് പുതിയൊരു കഥ കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. സെര്‍ബിയയുടെ മുന്‍ ടെന്നീസ് താരമായ സ്ലോബോഡന്‍ സിവോജിനോവിക്കാണ് പുതിയ വാര്‍ത്തകളുമായി രംഗത്ത് വന്നിരിക്കുന്നത്.

ചാള്‍സ് രാജകുമാരനുമായി വിവാഹബന്ധം തുടരുമ്പോഴും ഡയാന താനുമായി അടുപ്പം പുലര്‍ത്തിയിരുന്നു. 1980കളുടെ അവസാനത്തിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും ബന്ധം ആരംഭിച്ചതും. 1987ലെ വിംബിള്‍ഡണ്‍ മത്സരം തുടങ്ങുന്നതിന് മുമ്പാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തന്റെ ടെന്നീസ് കളി കണ്ട് അവര്‍ക്ക് തന്നോട് ആരാധനായായിരുന്നു. വിംബിള്‍ഡണില്‍ എന്റെ പ്രകടനം അവരുടെ മനം കവരുന്നതായിരുന്നു. തന്റെ കളി കാണുന്നതിന് വിഐപി ബോക്‍സില്‍ ഇരിക്കാതെ കോര്‍ട്ട് സൈഡ് സ്‌റ്റാന്‍ഡില്‍ ഇരുന്നാണ് ഡയാന കളി കണ്ടിരുന്നതെന്നും സ്ലോബോഡന്‍ പറയുന്നു.

മത്സരങ്ങളില്‍ വേഗത്തിലുള്ള സെര്‍വുകളാണ് ഞാന്‍ പുറത്തെടുത്തിരുന്നത്. ഇത് ഡയാനയെ അത്ഭുതപ്പെടുത്തിയിരുന്നു. താങ്കള്‍ വേഗത്തിലുള്ള സെര്‍വുകളുടെ ആള്‍ ആണോ എന്നും ഇത് തുടരുകയാണെന്നും നമ്മള്‍ വീണ്ടും കാണുമെന്നും അവര്‍ എന്നോട് പറഞ്ഞിരുന്നു. വ്യത്യസ്തയായ സ്‌ത്രീയായിരുന്നു ഡയാന അവരോട് എനിക്ക് ചെറുതും വലുതുമായ കാര്യങ്ങള്‍ സംസാരിക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരുന്നുവെന്നും സെര്‍ബിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്ലോബോഡന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക