ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍; അന്വേഷണം

ചൊവ്വ, 10 ഓഗസ്റ്റ് 2021 (10:32 IST)
ആഗോള കത്തോലിക്കാസഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍ ലഭിച്ചു. തിങ്കളാഴ്ച മിലാനിലാണ് സംഭവം. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഇറ്റാലിയന്‍ അര്‍ധ സൈനിക വിഭാഗമാണ് അന്വേഷിക്കുന്നത്. മാര്‍പാപ്പയ്ക്ക് വന്ന കത്തുകള്‍ തരംതിരിക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്. സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ കാര്യം ഉന്നതാധികാരികളെ അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തപാലില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത് ഫ്രാന്‍സില്‍ നിന്നാണ് അയച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തപാലിന് പുറത്ത് പേനകൊണ്ട് 'പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം', എന്നാണ് വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. പിസ്റ്റളില്‍ ഇടുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ നിന്ന് കണ്ടെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍