ദരിദ്രരെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും അഭയാര്‍ഥികളെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമ്മാനങ്ങളോ ആഘോഷങ്ങളോ അല്ല, മനുഷ്യത്വമാണ് അനിവാര്യമെന്നും സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കവെ മാര്‍പ്പാപ്പ പറഞ്ഞു.
പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണം. അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായിട്ടയിരുന്നു ക്രിസ്തുവിന്റെ ജനനം. ക്രിസ്മസ് വെറുമൊരു ആഘോഷവും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.