കപടവേഷക്കാരായ ക്രൈസ്തവര്‍ക്കിടയിലെ വിശ്വാസികളെ രൂക്ഷമായി വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. കപടവേഷക്കാരായ ക്രിസ്ത്യാനി സമൂഹമാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസികളിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പ് ശക്തിയായി പ്രതികരിച്ചു.
ഈശ്വര വിശ്വാസം ഇല്ലാത്തവരാണ് കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളുടെ ഈ ഈ പ്രവണതകള്‍ തനിക്ക് വളരെയേറെ വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല ഇപ്പോഴത്തെ ചില ക്രിസ്ത്യാനികള്‍ക്കിടയില്‍ നടക്കുന്നത്. ജനസമുഹത്തെ കമ്പിളിപ്പിക്കുന്നത് ഒരു നല്ല ക്രൈസ്തവന്റെ ലക്ഷണമല്ല. എല്ലാവരും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍ ശ്രമിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു.