ഫിലിപ്പീന്‍സില്‍ വിമത പോരാളികള്‍ ആറ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. വനവല്‍കരണ പദ്ധതിയെ കുറിച്ച് പഠനം നടത്താനെത്തിയ പരിസ്ഥിതി വകുപ്പിലെ സബ് കോണ്‍ട്രാക്ടര്‍മാരെയാണ് പീപ്പിള്‍സ് ആര്‍മിയില്‍ അംഗങ്ങളായ സായുധ സംഘം തട്ടിക്കൊണ്ടുപോയത്.
അതേസമയം കഴിഞ്ഞ മാസം മലേഷ്യയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ടു വിദേശ വനിതകളെ ജോലൊ ദ്വീപില്‍ നിന്ന് രക്ഷപ്പെടുത്തി. ഫിലിപ്പീന്‍സ്, മലേഷ്യന്‍ സംയുക്ത സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ചൈന സ്വദേശിയായ ഗോവാ ഹ്വാ യുവാന്‍ (29), ഫിലിപ്പീന്‍സ് സ്വദേശിയയ മാസി ദയാവാന്‍ (40) എന്നിവരെയാണ് സെംപോര്‍ണയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.