ഇന്ത്യയെ സന്തോഷിപ്പിക്കാൻ പാകിസ്ഥാന്‍ ദേശീയ താല്പര്യങ്ങള്‍ ഹനിക്കുന്നെന്ന് ഹാഫിസ് സയിദ്
പാക് പ്രധാനമന്തി നവാസ് ഷെരീഫിനെതിരെ വിമർശനവുമായി ജമാഅത്തുദ്ദഅ് വ നേതാവ് ഹാഫിസ് സയിദ് രംഗത്ത്. പത്താൻകോട്ട് ആക്രമണത്തിന്‍റെ പേരിൽ ജയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിനെതിരെയാണ് ഈ വിമര്‍ശനം.
ഇന്ത്യയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്റെ ഈ നടപടിയെന്ന് സംഘടനയുടെ ആസ്ഥാനമായ ലാഹോറിൽ നടത്തിയ പ്രഭാഷണത്തിനിടെ ഹാഫിസ് സയിദ് പറഞ്ഞു.
മോഡി സർക്കാരിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി നവാസ് ഷെരീഫ് ഗവൺമെന്‍റ് കൈക്കൊള്ളുന്ന ഇത്തരം നടപടി ഖേദകരമാണെന്നും സയിദ് പറഞ്ഞു. ഇത്തരം അറസ്റ്റുകള്‍ കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാൻ ഗവൺമെന്‍റിന് മേല്‍ സമ്മർദ്ദം ചെലുത്താന്‍ ഇന്ത്യക്ക് കൂടുതല്‍ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ താൽപര്യങ്ങൾ ഹനിച്ചുകൊണ്ട് ഇന്ത്യയുമായുള്ള സൗഹൃദത്തിനായി പാകിസ്ഥാൻ ശ്രമിക്കരുതെന്നും ഹാഫിസ് സയിദ് പറഞ്ഞു.