ജയിലാക്രമിക്കാനെത്തിയത് വനിതാ തീവ്രവാദികള്‍!

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (08:53 IST)
പാകിസ്താനില്‍ ജയില്‍ ആക്രമിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട തീവ്രവാദികളെ രക്ഷിയ്ക്കാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ജയില്‍ ആക്രമിച്ച് തകര്‍ത്ത് തങ്ങളുടെ കൂട്ടാളികളെ രക്ഷിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. കോട്ട് ലഖ്പട്ട് പൊലീസ് സ്റ്റേഷനില്‍ പിടികൂടി ജയിലില്‍ അടച്ചിരിക്കുന്ന തീവ്രവാദികളെ രക്ഷിക്കാനുള്ള പദ്ധതിയുമായാണ്തീവ്രവാദികളത്തിയത്.
 
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍  ജയില്‍ ആക്രമിയ്ക്കാന്‍ റോക്കറ്റ് ലോഞ്ചറും മറ്റ് ആധുനിക ആയുധങ്ങളും ഉണ്ടായിരുന്നു. കൂടാതെ പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടൂകളുണ്ട്. ഫരീദ് കോട്ടിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.
 
ജയില്‍ തകര്‍ത്ത് കലപാകാരികളെ മോചിപ്പിയ്ക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. ഝലം ജില്ലയ്ക്ക് സമീപം സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ കേസില്‍വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അന്‍പതോളം പേരാണ് ജയിലില്‍ ഉള്ളത് ഇവരില്‍ അഞ്ച് പേര്‍ കൊടും ഭീകരരാണ്.  പെഷവാര്‍ ആക്രമണത്തെത്തുടര്‍ന്ന് തീവ്രാദികളുടെ വധശിക്ഷ നടപ്പാക്കാന്‍ പാകിസ്താന്‍ തുടങ്ങിയതോടെയാണ് ജയിലുകള്‍ക്ക് നേരെ ആക്രമണത്തിന് തീവ്രവാദികള്‍ ശ്രമിച്ച് തുടങ്ങിയത്. പെഷവാര്‍ സംഭവത്തിന് ശേഷം ആറിലധികം തീവ്രവാദികളെ പാകിസ്താന്‍ തൂക്കിലേറ്റിയിറ്റിയിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.