പ്രതികാര നടപടി; 57 തീവ്രവാദികളെ പാക്കിസ്ഥാന്‍ വധിച്ചു

വെള്ളി, 19 ഡിസം‌ബര്‍ 2014 (08:27 IST)
പെഷാവറിലെ സ്കൂളില്‍ ഭീകരര്‍ കുട്ടികളെ കൂട്ടക്കുരുതി ചെയ്തതിന് പ്രതികാരമായി പാക് താലിബാന്റെ കേന്ദ്രങ്ങളില്‍ പ്ക്കിസ്ഥാന്‍ സൈന്യം കനത്ത ആക്രമണം തുടങ്ങി. ശക്തമായ സൈനിക നിക്കത്തേതുടര്‍ന്ന് 57 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പാക് സൈന്യം അറിയിച്ചിരിക്കുന്നത്.

കുട്ടികളെ വധിച്ച ചാവേറുകള്‍ക്ക് പരിശീലനം നല്‍കിയെന്ന് പറയപ്പെടുന്ന കൈബര്‍ ഗോത്ര മേഖലയില്‍ പാക് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.പെഷാവറിന് സമീപമുള്ള സ്ഥലമാണ് കൈബര്‍. ഇവിടെയുള്ള തിറാഹ് താഴ്വരയിലെ താലിബാന്‍ ഒളിത്താവളങ്ങളില്‍ 20 തവണയാണ് പാക്ക് വ്യോമസേന ആക്രമണം നടത്തിയത്. ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

സ്കൂള്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് ഇന്‍റര്‍ സര്‍വിസസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അസിം ബജ്വ ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാനിസ്താനിലെ കാബൂളിലായിരുന്ന സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ് രാജ്യത്ത് മടങ്ങിയത്തി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക