പാകിസ്‌ഥാന്‍ 113 ഇന്ത്യന്‍ തടവുകാരെ വിട്ടയച്ചു

വ്യാഴം, 18 ജൂണ്‍ 2015 (18:47 IST)
പാകിസ്ഥാന്‍ വ്യാഴാഴ്‌ച 113 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. റംസാന്‌ മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്‌ ആശംസകള്‍ നേര്‍ന്നതിനു പിന്നാലെയാണ് തടവുകാരെ പാകിസ്ഥാന്‍ വിട്ടയയ്ക്കുന്നത്. മലിര്‍ ജയിലിലുള്ള തടവുകാരെയാണ് വെറുതെ വിടുന്നത്.

ലാഹോറിലേക്ക്‌ കരാകോരം എക്‌സ്സ്രിലാവും ഇവരെ കൊണ്ടുപോവുക. തുടര്‍ന്ന്‌ വാഗാബോര്‍ഡറില്‍ എത്തിച്ച്‌ ഇവരെ ഇന്ത്യന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കൈമാറും. കഴിഞ്ഞ 16ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ ഫോണില്‍ വിളിച്ച്‌ റംസാന്‍ ആശംസ നേര്‍ന്നതാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌.

അതേസമയം ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ അനുകൂലമായ സാഹചര്യം ഒരുക്കാനാണ് ഇപ്പോള്‍ ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക