പാകിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന് അതിര്‍ത്തിക്കടുത്ത് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വസീറിസ്ഥാനിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്.
ഷവാല്‍ മേഖലയിലെ തീവ്രവാദികളുടെ ഏഴ് ഒളിസങ്കേതങ്ങളിലായിരുന്നു ഞായറാഴ്ചത്തെ ആക്രമണം.തെഹ്രിക് ഇ താലിബാന്, ലഷ്കര്‍ ഇ ഇസ്ലാം തീവ്രവാദികള്‍ക്ക് എതിരെയാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
തീവ്രവാദികള്‍ക്ക് എതിരെയുള്ള ഓപ്പറേഷന് സര്‍ബ് ഇ അസബിന്റെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ ആക്രമണം. ഈ ഓപ്പറേഷനില്‍ ഇതുവരെ 3000 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.