പാകിസ്ഥാനില്‍ കളിത്തോക്കുകള്‍ക്ക് നിരോധനം

ബുധന്‍, 15 ജൂലൈ 2015 (14:34 IST)
പാകിസ്ഥാനിലെ  ഖൈബര്‍ പക്തുംഗ്വാ പ്രവിശ്യയിലെ പെഷവാര്‍, കോഹട് എന്നീ  കളിത്തോക്കുകളുടെ ഉപയോഗം നിരോധിച്ചു. കുട്ടികള്‍ക്കിടയിലെ ആക്രമണ പ്രവണതയെ നിരുത്സാഹപ്പെടുത്താനാണ് നിരോധനം.

ഇവയുടെ ഉപയോഗം പിന്നീട് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതാണെന്നും അതിനാല്‍ ആയുധങ്ങളുടെ രൂപത്തിലുള്ള കളിപാട്ടങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതായി കൊഹട്ടിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കമ്രാന്‍ അഫ്രീദി അറിയിച്ചു. എന്നാല്‍ തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിക്കെതിരെ വ്യാപാരികള്‍ രംഗത്തുവന്നിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക