കശ്‌മീര്‍ വിഷയം: ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചു, ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കി - നീക്കം ശക്തമാക്കി പാകിസ്ഥാന്‍

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (19:54 IST)
ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. കശ്‌മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളിൽ ഉന്നയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കും.  ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കും. ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു.

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്‌ക്കാനും വ്യാപാരം നിർത്തിവയ്‌ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകളും തങ്ങൾ നിർത്തി വയ്‌ക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കി. ഇന്ത്യയുടെ നീക്കങ്ങൾ പ്രതിരോധിക്കണം എന്ന തരത്തിലുള്ള പ്രമേയങ്ങളും പാസാക്കി.

ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയസുക്ഷാസമിതി യോഗമാണ് ഇക്കാര്യങ്ങള്‍  തീരുമാനിച്ചത്. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാക് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article