ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് ലക്ഷ്യം കാണാനായില്ല. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതോടെ പരിഹാസവുമായി പാകിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗദരി രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹത്തിന്റെ പരിഹാസം. 'ദയവായി ഉറങ്ങൂ, കളിപ്പാട്ടം ചന്ദ്രനിൽ ഇറങ്ങുന്നതിന് പകരം മുംബൈയിലാണ് ഇറങ്ങിയത്' എന്നാണ് ട്വിറ്ററിൽ അദ്ദേഹം പോസ്റ്റ് ചെയ്തത്.
ട്വിറ്ററിൽ അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. 'സാറ്റലൈറ്റ്' എന്ന വാക്കിന്റെ സ്പെല്ലിങ് അറിയാത്തയാളാണ് ഇന്ത്യയെ പരിഹസിക്കുന്നത് എന്നായിരുന്നു നിരവധിയാളുകൾ കമന്റ് ചെയ്തത്.