ഭീകരരെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു; 40 കോടി രൂപയോളം വരുന്ന അക്കൌണ്ടുകളാണ് മരവിപ്പിച്ചത്

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (10:01 IST)
ഭീകരരെന്ന് സംശയിക്കുന്ന 5,100 ഓളം പേരുടെ ബാങ്ക് അക്കൌണ്ടുകള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു. 40 കോടി രൂപയോളം വരുന്ന അക്കൌണ്ടുകളാണ് മരവിപ്പിച്ചത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൌണ്ടുകളാണ് മരവിപ്പിച്ചത്.
 
ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, തെഹ്‌രീക്ക് ഇ താലിബാന്‍, ലഷ്‌കറെ തൊയ്‌ബ എന്നിവയുടെ അക്കൌണ്ടുകളും കൂടാതെ, പുരോഹിതന്‍ ലാല്‍ മസ്‌ജിദ് മൌലാന അസിസ്, ആലെ സുന്നത് വാല്, ജമാഅത്ത് നേതാക്കളായ മൌലവി അഹമ്മദ് ലുധിയാന്വി, ഔറംഗസേബ് ഫാറൂഖി എന്നിവരുടെ അക്കൌണ്ടുകളും മരവിപ്പിച്ചു.
 
ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്ത തുടര്‍ന്നായിരുന്നു മരവിപ്പിക്കല്‍ നടപടി. മരവിപ്പിച്ചതില്‍ ചില സംഘടനകളുടെ പണവുമുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക