ഒബാമ ‘വീണ്ടുവിചാരമില്ലാത്ത കുരങ്ങ്‘!

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (13:24 IST)
വിവാദ ഹോളീവുഡ് സിനിമ ദി ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ വടക്കന്‍ കൊറിയയില്‍ നിന്ന് വംശിയാക്രമണം. വിചാരമില്ലാത്ത ഒബാമയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മഴക്കാടുകളിലെ കുരങ്ങനെ പോലെയാണെന്നാണ് വടക്കന്‍ കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധ വിഭാഗം പറയുന്നു.

ഒബാമയെ 'കുരങ്ങന്‍' എന്ന്‌ വിശേഷിപ്പിച്ച വടക്കന്‍ കൊറിയ ഹാക്കിംഗിന്റെ കുറ്റം അമേരിക്കയുടെ മേല്‍ ചുമത്തുകയും സോണിയുടെ വെബ്‌സൈറ്റില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിക്കുകയും ചെയ്‌തു.
 
നേരത്തെ ഒബാമയെ കണ്ടാല്‍ കുരങ്ങനേപ്പോലെയുണ്ടെന്ന് പറഞ്ഞ് വടക്കന്‍ കൊറിയ വിവാദത്തില്‍ പ്വെട്ടിരുന്നു. അതിന്റെ അലയൊലികള്‍ നിലനിക്കുന്നതിനിടെയാണ് വീണ്ടും കുരങ്ങന്‍ എന്ന് അധിക്ഷേപിക്കുന്നത്. വടക്കന്‍ കൊറിയന്‍ ഏകാധിപതി കിംഗ്‌ ജോംഗ്‌ ഉന്‍ നെ വധിക്കുന്നതിന്റെ ഒരു ആക്ഷേപഹാസ്യ കഥയാണ്‌ 'ദി ഇന്റര്‍വ്യൂ'വില്‍ സോണി എന്റര്‍ടെയ്‌ന്‍മെന്റ്‌ പറഞ്ഞിരിക്കുന്നത്‌. ചിത്രം റിലീസ്‌ ചെയ്‌താല്‍ തീയറ്ററുകളില്‍ തീവ്രവാദി ആക്രമണം നടത്തുമെന്ന്‌ വടക്കന്‍ കൊടിയ ഭീഷണിപ്പെടുത്തിയിരുന്നു.
 
ഇതേ തുടര്‍ന്ന് സോണി ചിത്രം റിലീസ് ചെയ്യുന്നത് നീട്ടിവച്ചിരുന്നു. തൊട്ടു പിന്നാലെ സോണിയുടെ നേരെ സൈബര്‍ ആക്രമണവുമുണ്ടായി. വടക്കന്‍ കൊറിയയുടെ ഈ ഭീഷണിയെ അപലപിച്ച് ഒബാമ ബ്ലോഗ് എഴുതിയിരുന്നു. ഇതാണ് ഇപ്പോള്‍ വടക്കന്‍ കൊറിയയേ പ്രകോപിപ്പിച്ചത്. അതേസമയം അന്താരാഷ്‌ട്ര നേതാക്കളെക്കുറിച്ച്‌ വടക്കന്‍ കൊറിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ ഇതാദ്യമല്ല. അമേരിക്കന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറിയെ വൃത്തികെട്ട ചെന്നായ എന്ന്‌ വിശേഷിപ്പിച്ച വടക്കന്‍ കൊറിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ പാര്‍ക്ക്‌ ഗീയുന്‍ ഹീ യെ വേശ്യയെന്നും വിശേഷിപ്പിച്ചിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.