തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സഹായിക്കാനായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആയിരുന്ന ഹിലരി ക്ലിന്റന്റെ ഇ-മെയിലുകള്‍ റഷ്യ ഹാക്ക് ചെയ്തെന്നാണ് ആരോപണം. ഹിലരിയോടുള്ള വ്യക്തിവിരോധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.