അമേരിക്കയുടെ ഭീഷണി ഏശിയില്ല; വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ

ഞായര്‍, 16 ഏപ്രില്‍ 2017 (09:48 IST)
അമേരിക്കയുടെ കടുത്ത ഭീഷണികളെ വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തുള്ള സിൻപോയിലാണ് മിസൈൽ പരീക്ഷിക്കാൻ ശ്രമിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. 
 
ഉത്തരകൊറിയയുടെ ശക്തി പ്രകടിപ്പിച്ച് രാജ്യം ശനിയാഴ്ച വലിയ ഒരു സൈനിക പരേഡ് നടത്തിയിരുന്നു.  പരേഡ് അമേരിക്കക്കുള്ള മുന്നറിയിപ്പാണെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്  മിസൈൽ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. മിസൈൽ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. എന്നാല്‍ഏതുതരം മിസൈലാണു പരീക്ഷിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  

വെബ്ദുനിയ വായിക്കുക