ഇന്റർവ്യു ചെയ്യാനെത്തിയത് ഒരു മുസ്ലീം മാധ്യമപ്രവർത്തകയായതിനാൽ അവരോട് ആങ് സാൻ സൂചി അമർഷം പ്രകടിപ്പിച്ചതായി വെളിപ്പെടുത്തൽ. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും മ്യാന്മർ മനുഷ്യാവകാശ പ്രവർത്തകയുമായ സാൻ സൂചി 2013ൽ അഭിമുഖം ചെയ്യാനെത്തിയ ബി ബി സി മാധ്യമപ്രവർത്തകയോട് രോഷം പ്രകടിപ്പിച്ചതായാണ് വെളിപ്പെടുത്തൽ.
പീറ്റര്‍ പോപാം' ദ ലേഡി ആന്റ് ദ ജനറല്‍സ്: ഓങ് സാങ് സൂ ചി ആന്റ് ബര്‍മ്മാസ് സ്ട്രഗിള്‍ ഫോര്‍ ഫ്രീഡം' എന്ന ജീവചരിത്ര പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. ബർമ്മയിലെ അതിക്രമങ്ങൾ, ഇസ്ലാമിക വിരുദ്ധ മനോഭാവം എന്നിവയുടെ പശ്ചാത്തലത്തിൽ അഭിമുഖത്തിനെത്തിയ ബി ബി സി ടുഡേയിലെ മാധ്യമപ്രവർത്തകരായ മിഷാൻ ഹുസൈനോടാണ് സൂ ചി രോഷം പ്രകടിപ്പിച്ചത്. 'എന്നെ ഇന്റ്ർവ്യു ചെയ്യാൻ പോകുന്നത് മു മുസ്ലീമാണെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല'' എന്ന് അദ്ദേഹം പിറുപിറുത്തിരുന്നെന്നും പുസ്തകത്തിൽ പറയുന്നു.
മ്യാന്‍മറിലെ റോഹിംങ്ക്യ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കുരുതികളെ കുറിച്ച് സംസാരിക്കാൻ സൂ ചി തയ്യാറായില്ലെന്ന വിമർശനവും നിലനിന്നിരുന്നു. അഭിമുഖത്തിൽ ആരാഞ്ഞ ചോദ്യങ്ങൾക്ക് പരോക്ഷമായിട്ടായിരുന്നു സു ചിയുടെ മറുപടിയെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്.