ഈ വർഷത്തെ സമാധാന നൊബേൽ ആണവ നിർവ്യാപനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക്. ആണവായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ്’ (ICAN) എന്ന സംഘടനയ്ക്കാണ് പുരസ്കാരം.
300 നോമിനേഷനുകളിൽനിന്നാണ് നൊബേൽ സമിതി പുരസ്കാര ജേതാവിനെ തെരഞ്ഞടുത്തത്.
ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സർക്കാരിതര സംഘടനകളുടെ കൂട്ടായ്മയായ ‘ഐകാൻ’ അഥവാ ഐസിഎഎൻ 100ലേറെ രാജ്യങ്ങളിൽ സജീവമാണ്. ആണവായുധ നിരോധന ഉടമ്പടിക്കുവേണ്ടി വാദിക്കുന്ന സംഘടനയാണിത്.
2007ൽ നിലവിൽ വന്ന ‘ഐകാന്’ 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്.