ബൊക്കോഹോറം ഭീകരർ തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു

ശനി, 1 നവം‌ബര്‍ 2014 (17:30 IST)
നൈജീരിയയിലെ സ്‌കൂളില്‍ നിന്ന് ബൊക്കോഹോറം ഇസ്ളാമിക ഭീകരർ തട്ടിക്കൊണ്ടു പോയ മൂന്നൂറോളം പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചതായി ഭീകരർ വ്യക്തമാക്കി. അതേസമയം സർക്കാരുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടെന്ന അധികൃതരുടെ വാദവും ഭീകരർ തള്ളി.

വെള്ളിയാഴ്ച രാത്രി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ ഓഫീസിൽ ലഭിച്ച വീഡിയോയില്‍ '' പെൺകുട്ടികളുടെ കാര്യം മറന്നേക്കു..കാരണം അവരെ ‌ഞാൻ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച് അയച്ചു. ഈ യുദ്ധത്തിൽ തിരിച്ചു പോക്കില്ല''
എന്നാണ് തീവ്രവാദികളിലൊരാളായ അബൂബക്കർ ഷെക്കാവു  ചിരിച്ചു കൊണ്ട് വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വെടി നിര്‍ത്തലിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ഭീകരർ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക