ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. കുട്ടികളെ കൊവിഡ് സാരമായി ബാധിക്കുന്നതായാണ് വിവരം. ഈമാസം അഞ്ചുമുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം നാലുമടങ്ങായി വര്‍ധിച്ചതായാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍ പകുതിയോളം കുട്ടികള്‍ അഞ്ചുവയസിനുതാഴെയുള്ളവരാണ്.