നേപ്പാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരുള്‍പ്പെടെ പതിനാറുപേര്‍ മരിച്ചു. മരിച്ചവരില്‍ പതിനൊന്നുപേര്‍ ഇന്ത്യക്കാരാണെന്ന് നിഗമനം. ബസില്‍ നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്വര്ഗദ്വാരി ക്ഷേത്രത്തില്‍ നിന്നും കപിലവസ്തുവിലേയ്ക്ക് മടങ്ങുകയായിരുന്ന ബസില്‍ 60 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.