മൂന്നു ദിവസമായി കനത്ത മഴ; നേപ്പാളില്‍ 77പേര്‍ മരണപ്പെട്ടു, 26പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (16:20 IST)
മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നേപ്പാളില്‍ 77പേര്‍ മരണപ്പെട്ടു. പലയിടത്തും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. 26പേരെ കാണാതായിട്ടുണ്ട്. അപകടങ്ങളില്‍ 22പേര്‍ക്ക് പരിക്കുപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ച്ദര്‍ പ്രദേശത്ത് മാത്രം 24മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നഷ്ടപരിഹാരങ്ങള്‍ പ്രഖ്യാപിച്ചു. മരണം സംഭവിക്ക ഓരോ കുടുംബത്തിനും 1700ഡോളര്‍ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article