2020ലെ ആദ്യകുഞ്ഞ് ഫിജിയിലാണ് ജനിക്കുന്നതെങ്കിൽ അമേരിക്കയിലായിരിക്കും പുതുവത്സരത്തിലെ അവസാന കുഞ്ഞ് ജനിക്കുകയെന്ന് യൂണിസെഫ് പറയുന്നു. ഏകദേശം 3,92,078 കുഞ്ഞുങ്ങൾ പുതുവത്സരദിനത്തിൽ പിറക്കുമെന്നാണ് യൂണിസെഫ് കണക്കുകൂട്ടുന്നത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 67,385 കുഞ്ഞുങ്ങളുണ്ടാകുമെന്നാണ് യൂണിസെഫ് കരുതുന്നത്. ലോകത്തെ ആകെ ജനനത്തിന്റെ 17 ശതമാനമാണിത്.
പുതുവത്സരദിനത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ ജനിക്കുന്ന രാജ്യവും ഇന്ത്യയാണ്. 46,299 ജനനങ്ങളുമായി ചൈന, 26,039 ജനനങ്ങളുമായി നൈജീരിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.