യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സിംഹക്കുഞ്ഞിനെ ദത്തെടുത്തു. നൈറോബി ദേശീയ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട ആറു മാസം പ്രായമുള്ള സിംഹക്കുഞ്ഞിനെ ബാന്‍ കി മൂണ്‍ ദത്തെടുക്കുകയായിരുന്നു.
സിംഹക്കുഞ്ഞിന്റെ സുരക്ഷയ്ക്കും പരിചരണത്തിനുമായി മൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സിംഹക്കുഞ്ഞ് കൂടുതല്‍ കരുത്തനായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നൈറോബിയില്‍ നടക്കുന്ന പരിസ്ഥിതി സമ്മേളനത്തില്‍ പരിസ്ഥിതി ചര്‍ച്ചകളുടെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് സിംഹക്കുഞ്ഞിനെ ദത്തെടുത്തത്. സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍ നിന്നായി 1,200 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതി കുറ്റകൃത്യങ്ങളും തീവ്രവാദവും മുഖ്യ പ്രമേയമായ പരിപാടിയില്‍ പരിസ്ഥിതി നാശം തടയാനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും നടന്നു.