കാരംസ് കളിക്കിടെ ഭാര്യാകാമുകനെ കുത്തിക്കൊന്നു

തിങ്കള്‍, 20 ഏപ്രില്‍ 2015 (16:44 IST)
ഭാര്യയുടെ കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം യുവാവ് കുത്തിക്കൊന്നു. ശ്രീലങ്കയിലെ പരകദുവയിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിയേഴുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ പൊലിസ് തെരയുകയാണ്.

ഏറെനാളായി ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന കാമുകനെ ഭര്‍ത്താവ് സൂത്രത്തില്‍ വാഹനത്തില്‍ കയറ്റി വീട്ടിലെത്തിയ്ക്കുകയായിരുന്നു. വിട്ടിലെത്തിയ ശേഷം ഇരുവരും കാരംസ് കളിക്കുകയും ഭാര്യയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ചോദിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം രക്ഷപ്പെട്ട ഇയാളെ പൊലീസ് തെരയുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക