കാമുകനായ പാചകക്കാരന് കാമുകിയെ കൊന്ന് കറിവെച്ച് കഴിച്ചതായി റിപ്പോര്‍ട്ട്. പാചകക്കാരനും കാമുകിയും താമസിക്കുന്ന ഫ്ളാറ്റില്‍ നിന്ന് രാത്രിയില്‍ അസഹനീയമായ മണം വമിക്കുന്നതായി അയല്‍വാസികള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അതേസമയം പാചകക്കാരന്റെ മൃതശരീരവും അടുത്തുള്ള തെരുവില്‍ കണ്ടെത്തി. ഇയാള്‍ കാമുകിയുടെ ശരീരം പാകം ചെയ്തുവോ എന്നത് വ്യക്തമല്ലെന്ന് ഓസ്ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി.
ഇരുപത്തിയെട്ടുകാരനായ ഇയാള്‍ അടുത്ത കാലത്താണ് ഇന്തോനേഷ്യക്കാരിയായ തന്റെ പെണ്‍സുഹൃത്തിനൊപ്പം ഇവിടെ താമസിക്കുന്നതിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.