പിണങ്ങിപ്പോയ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ യുവാവ് തന്റെ മകളുടെ കഴുത്തറുത്തുകൊന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളുടെ മൃതദേഹത്തിന് ചിത്രം ഭാര്യയെ കാണിക്കുന്നതിനായി ഫേസ്ബുക്കില്‍ പൊസ്റ്റ് ചെയ്തിട്ടാണ് ഇയാള്‍ തന്റെ ദേഷ്യം തീര്‍ത്തത്.
മനിലയിലാണ് സംഭവം നടന്നത്. ഭാര്യ വഴക്കിട്ട് പോയതിനെ തുര്‍ന്ന് ദേഷ്യം വന്ന 31 കാരനായ ബര്‍ഗണ്ടി നിവാസിയായ മാര്‍ക് അല്വിന് മാന്ലിക്ലിക് ആണ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. ഇന്ക്വിയര് ഡോട്ട് നെറ്റ് എന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഉറങ്ങിക്കിടക്കുന്ന 7 വയസ്സുകാരിയായ മകളെ കഴുത്തറുത്ത് ദാരുണമായി കൊല്ലുക മാത്രമല്ല മകളെ കഴുത്തറുത്ത് കൊന്ന ശേഷം മൃതശരീരത്തിന്റെ ഫോട്ടോ ഭാര്യയെ കാണിക്കാനായി ഫേസ്ബുക്ക് മെസ്സേജായി ഇയാള്അയച്ചുകൊടുക്കുകയും ചെയ്തു.
മാര്‍കുമായി വഴക്കിട്ട് ഭാര്യ ക്യൂസോണ്‍ പ്രവിശ്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും അവര്‍ കാനഡയില്‍ തന്നെ താമസിച്ചിരുന്നു. കൊലപാതകത്തിന് മുമ്പ് ഇയാള്‍ ഭാര്യയുമായി ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മാന്ലിക്ലികാണ് കൊല നടത്തിയതെന്ന് ബന്ധുക്കളാരും വിശ്വസിച്ചിരുന്നില്ല. പിന്നീട് ഭാര്യ പറഞ്ഞപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്. പോലീസെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.