കൈയിലുണ്ടായിരുന്ന പണമെല്ലാം മയക്കുമരുന്ന് വാങ്ങാന്‍ ചെലവഴിച്ചതിനാല്‍ കുട്ടികള്‍ക്ക് സമ്മാനം വാങ്ങാന്‍ പണമില്ലാതെ മോഷണം നടത്തിയ യുവതി പിടിയിലായി. അഞ്ച് കുട്ടികളുടെ മാതാവായ അമി ന്യൂപോര്‍ട്ട് എന്ന 29കാരിയാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് ഈ സംഭവം അരങ്ങേറിയത്. ഈ കുറ്റത്തിന് നാലുമാസം സസ്പെന്‍ഡഡ് ജയില്‍ശിക്ഷ വിധിച്ച കോടതി, എമി നഷ്ടപരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്.
സ്ഥിരമായി കൊക്കെയിനും ഹെറോയിനും ഉപയോഗിക്കുന്ന അമി കൈയിലുണ്ടായിരുന്ന പണമെല്ലാം അവ വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു. ക്രിസ്മസിന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹമുണ്ടായെങ്കിലും അമിയുടെ കൈയില്‍ അതിനുള്ള പണമില്ലായിരുന്നു. ഒടുവില്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കാന്‍ അമി തീരുമാനിക്കുകയായിരുന്നു.
ടെസ്കോ, അസ്ഡ, പ്രിമാര്‍ക്ക് എന്നീ ഷോപ്പുകളിലാണ് കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി പല ദിവസങ്ങളില്‍ അമി കളിപ്പാട്ടമോഷണം നടത്തിയത്.