മണി ഹെയ്സ്റ്റ്: മെഷീന്‍ ഗണ്ണുമായി ടോക്കിയോ, ആവസാന സീസണിലെ അമ്പരപ്പിക്കുന്ന ഫോട്ടോകളുമായി താരങ്ങള്‍

ശ്രീനു എസ്
ഞായര്‍, 11 ഏപ്രില്‍ 2021 (13:57 IST)
ജനപ്രീയ വെബ്‌സീരീസായ മണിഹെയ്സ്റ്റിന്റെ അവസാന ഭാഗമായ അഞ്ചാം സീസണിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ ഷൂട്ടിങ് സൈറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. ഇതില്‍ പ്രൊഫസറുടെ വേഷം ചെയ്യുന്ന അല്‍വാരോ മോര്‍ട്ടോ ഒരു ചായകപ്പുമായി പ്രൊഫസറുടെ വോഷത്തില്‍ സൂര്യപ്രകാശത്തിന് എതിരെ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
അതേസമയം ടോക്കിയോയുടെ വേഷം ചെയ്യുന്ന ഊര്‍സുല കോര്‍ബെറോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. കൈയില്‍ മെഷീന്‍ ഗണ്ണുമായി സ്‌റ്റൈലായിട്ടാണ് ടോക്കിയോയുടെ നില്‍പ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article