മോഡിയെ പുകഴ്ത്തിക്കൊണ്ട് പാക് പത്രം
ഇന്ത്യാ- പാക് ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ശ്രമങ്ങളെ പുകഴ്ത്തിക്കൊണ്ട് പാക് ദിനപത്രം. ദി ഡോണ്‍ ആണ് മോഡിയെ പുകഴ്ത്തിയിരിക്കുന്നത്. ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ മോഡി ശ്രമിച്ചുവെന്ന് പത്രം പറയുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മോഡി നടത്തിയ കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലാണ് പത്രത്തിന്റെ പ്രശംസ.
ഇരു നേതാക്കളും വെള്ളിയാഴ്‌ച നടത്തിയ കൂടിക്കാഴ്‌ച നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനിടയായതായും ഡോണില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പ്രശംസിക്കുന്നു. മന്‍മോഹന്‍ സിങ്ങിന്റെ പത്ത് വര്‍ഷ കാലയളവിലും അദ്ദേഹത്തിന് പാക്കിസ്‌താന്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഷെരീഫിന്റെ ക്ഷണം സ്വീകരിച്ച് മോഡിയുടെ പാക്ക് സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ അത് ചരിത്രമാകുമെന്നും പത്രം വിലയിരുത്തുന്നു.