മോഡിയുടെ ലണ്ടണ്‍ സന്ദര്‍ശനത്തില്‍ താരമായി ആറന്മുള കണ്ണാടി

Webdunia
വെള്ളി, 13 നവം‌ബര്‍ 2015 (18:32 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ തിളങ്ങിയത് കേരളത്തിന്റെ തനത് സാംസ്കാരിക പ്രതീകമായ ആറന്മുള കണ്ണാടി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭാര്യയ്ക്കുള്ള സമ്മാനമായാണ് മോഡി ആറന്മുള കണ്ണാടി നല്‍കിയത്.

അങ്ങനെ പത്ത് വര്‍ഷത്തെ ഒഴിവാക്കലുകള്‍ക്ക് ശേഷം മോഡിയിലൂടെ ഇന്ത്യ വീണ്ടും ബ്രിട്ടണിലേക്ക് നയതന്ത്രത്തിന്റെ ഹസ്തം നീട്ടിയപ്പോള്‍ കേരളവും അതിന്റെ ഭാഗമായി മാറി. ആറന്മുള കണ്ണാടി കൂടാതെ ഷാളുകളും മോഡി, കാമറണിന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണിന് മരവും മാർബിളും വെള്ളിയും ഉപയോഗിച്ച് കൈ കൊണ്ടു നിർമ്മിച്ച ഉപഹാരവും മോഡി സമർപ്പിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെയാണ് മോഡി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് ഒരുക്കിയത്.