2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്സ്. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയ്യേറ്ററില്‍ നടന്ന മത്സരത്തില്‍ ലോകത്താകമാനമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെയുടെ കിരീടനേട്ടം. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക ഡാലിന ബെനറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് 22 കാരിയായ ഡെമി. സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിശക്തിയും മത്സരയിനമാകുന്ന വിശ്വ സൗന്ദര്യ വേദിയില്‍ മികച്ച പ്രകടനമാണ് നെല്പീറ്റേഴ്സിന് കാഴ്ച വച്ചത്. തൊഴില്‍ മേഖലയിലെ ലിംഗ അസമത്വത്തെ കുറിച്ചുള്ള വിധികര്‍ത്താക്കളുടെ ചോദ്യത്തിന് സാമ്പത്തിക ചൂഷണത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടി നല്‍കാനും ഡെമിക്ക് കഴിഞ്ഞു.