ഇന്ത്യൻ സുന്ദരിയ്ക്ക് ആദ്യ പതിമൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. കെനിയ, ഇന്തോനേഷ്യ, മെക്സിക്കോ, പെറു, പനാമ, കൊളംബിയ, ഫിലിപ്പീൻസ്, കാനഡ, ബ്രസീൽ, ഫ്രാൻസ്, ഹെയ്തി, തായ്ലൻഡ്. യുഎസ്എ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന പതിമൂന്നിൽ ഇടംപിടിച്ചത്.
മനിലയില്‍ വച്ച് നടന്ന മത്സരത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി നല്‍കിയ സുഷ്മിത സെന്‍ 2017 ലെ മിസ് യൂണിവേഴ്‌സ് മത്സര വേദിയിയില്‍ ജഡ്ജിയായെത്തിയിരുന്നു. മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബോളിവുഡിള്‍ തിളങ്ങിയ സുഷ്മിത, മിസ് യൂണിവേഴ്‌സിന്റെ ഇന്ത്യന്‍ ഫ്രാഞ്ചൈസി ഇപ്പോള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.